Malayalam Christian Songs‎ > ‎‎ > ‎

ദൂതര്‍പാടും ആറ്റിന്‍തീരെ നാമും ചെന്നു കൂടുമോ?

ദൂതര്‍പാടും ആറ്റിന്‍തീരെ
നാമും ചെന്നു കൂടുമോ?
ദൈവ ആസനത്തിന്‍ മുന്‍പില്‍
നാമും ഗീതം പാടുമോ?

കൂടും ആറ്റിന്‍ തീരെ കൂടും
മനോഹരമാം ആറ്റിന്‍ തീരെ കൂടും;
ദൈവത്തിന്‍ സിംഹാസനത്തിന്‍ മുന്‍പില്‍
നാം കീര്‍ത്തനം പാടും എന്നും
                1
ശോഭയേറും ആറ്റിന്‍ തീരെ
മോദമായ്‌ വസിക്കുമേ;
ഭാഗ്യകാലം സ്വര്‍ണ്ണകാലം എന്നും
വണങ്ങും ക്രിസ്തേശുവേ (കൂടും..)
                2
വേഗം ആറ്റിന്‍ തീരെ കൂടും
വേഗം യാത്ര തീരുമേ;
വേഗം പാടും നാം സംഗീതം
ഇന്‍പ കീര്‍ത്തനം പാടുമേ (കൂടും..)
Comments