ദൂരെ വാനില്‍ സൂര്യ ചന്ദ്ര ഗോളവും കടന്നു ഞാന്‍ പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാന്‍ (2) ഇന്നലെ ഞാനൊന്നുമല്ലീ മന്നിലെന്റെ പ്രിയരേ (2) എങ്കിലും കരുതിയെന്നെ കണ്മണി പോല്‍ കാത്തവന് (2) (ദൂരെ..) 1 കഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീ ഭൂമിയില്‍ എത്രയോ കൊടിയ ദുഷ്ട വൈരിയുണ്ടീ യാത്രയില്‍ (2) ഭയമില്ല തെല്ലുമതില് പതറുകില്ല ഞാനിനി (2) പ്രിയനോട് ചേരുവാന്‍ പറന്നുയരും വാനതില്‍ (2) (ദൂരെ..) 2 വയല്‍ പൂ പോലെ വാടും ജീവിതമോ നിശ്ചയം മദ്ധ്യവാനില്‍ പ്രിയന് കൂടെ വാഴുവതോ ശാശ്വതം (2) അന്ന് കോടാ കോടി ഗണം തേജസ്സിലെന്‍ കാന്തനെ (2) കണ്ടു നിത്യ വാസക്കാലം സ്തോത്ര ഗാനം പാടിടും (2) (ദൂരെ..) |
Malayalam Christian Songs > ദ >