ദിനം ദിനം ദിനം നീ വാഴ്ത്തുക യേശുവിന്‍ പൈതലേ നീ അനുദിനവും പാടി വാഴ്ത്തുക യേശുവിന്‍ പൈതലേ നീ അനുദിനവും പാടി വാഴ്ത്തുക 1 കാല്‍വരി രക്തമേ യേശുവിന്‍ രക്തമേ (2) കാല്‍വരിയില്‍ യേശു താന്‍ സ്വന്തരക്തം ചിന്തി നിന്‍ (2) പാപത്തെ ശാപത്തെ നീക്കി തന്‍റെ രക്തത്താല്‍ (2) (ദിനം..) 2 രോഗം ശീലിച്ചവന്‍ പാപം വഹിച്ചവന്‍ (2) കാല്‍വരി മലമുകള്‍ കൈകാലുകള്‍ വിരിച്ചവന്‍ (2) രക്ഷിക്കും യേശുവിന്‍ പാദത്തില്‍ സമര്‍പ്പിക്കാം (2) (ദിനം..) 3 എന്നേശു സന്നിധി എത്ര ആശ്വാസം (2) ക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും (2) വിശ്വാസത്താല്‍ നിന്നെയും യേശുവില്‍ സമര്‍പ്പിക്കാം (2) (ദിനം..) 4 ഞാന്‍ നിത്യം ചാരിടും എന്നേശു മാര്‍വ്വതില്‍ (2) നല്ലവന്‍ വല്ലഭന്‍ എന്നേശു എത്ര നല്ലവന്‍ (2) എന്നേശു പൊന്നേശു എനിക്കെത്ര നല്ലവന്‍ (2) (ദിനം..) 5 ആത്മാവില്‍ ജീവിതം ആനന്ദ ജീവിതം (2) ആത്മാവില്‍ നിറയുക ആനന്ദ നദിയിത് (2) പാനം ചെയ്തീടുക യേശു വേഗം വന്നിടും (2) (ദിനം..) |
Malayalam Christian Songs > ദ >