Malayalam Christian Songs‎ > ‎‎ > ‎

ദേവനാം യഹോവയ്ക്കെന്നും സേവചെയ്തു


പല്ലവി
ദേവനാം യഹോവയ്ക്കെന്നും സേവചെയ്തു തോഷ
പൂര്‍ണ്ണം ഉര്‍വ്വിയെങ്ങും ഘോഷിപ്പിന്‍
അനുപല്ലവി
സര്‍വ്വരും സംഗീതം പാടി-ഉര്‍വ്വിയെങ്ങും വാഴ്ത്തുവിന്‍- ദേവ..
ചരണങ്ങള്‍
1
ദേവന്‍ താന്‍ സൃഷ്ടിച്ചു നമ്മെ-ഏവമോര്‍ത്തു വാഴ്ത്തുവിന്‍
ദേവന്നാടും തന്‍ പ്രജയും-നാമെന്നോര്‍ത്തു വാഴ്ത്തുവിന്‍- ദേവ..
2
സ്തോത്രഗീതം പാടി ദൈവ-വാതിലില്‍ പ്രവേശിപ്പിന്‍
കര്‍ത്തൃമണ്ഡലങ്ങളിലും ആര്‍ത്തു നാമം കീര്‍ത്തിപ്പിന്‍- ദേവ..
3
നല്ലവന്‍ യഹോവാ കൃപ-തെല്ലു കാലം അല്ലിതും
ചൊല്ലുകില്‍ നിസ്തുല്യ സത്യം-ചെല്ലുമെല്ലാരില്ലിതും- ദേവ..

Comments