ദേവാ! ത്രിയേക യഹോവാ! താ നിന്നാത്മനെ ദേവാ! താ യേശുവിന്‍ നാമത്തില്‍ താ എന്നാത്മം ജീവിച്ചീടാന്‍ താ താ പരാ! നീ! നിന്നാത്മാവിനെ ഇപ്പോള്‍ വാഗ്ദത്തം ചെയ്ത പോലിന്നു പെന്തെക്കോസ്താത്മനെ! 1 ചത്തവര്‍ ജീവിച്ചിടാനും ചാകാറായോര്‍ പിഴപ്പാന്‍ ചാകാഞ്ഞോര്‍ ശക്തിപ്പെടാനും താ! ദേവാ! ജീവാത്മനെ - (താ..) 2 കല്‍നെഞ്ചിളക്കി പാപങ്ങള്‍ വേരോടെ അറ്റിടാനും! നിന്‍ വചനം ഹൃദി തങ്ങി നല്‍നിലം പോല്‍ വിളയാന്‍ - (താ..) 3 പാപത്തിനു മരിപ്പാനും! ക്രിസ്തുവില്‍ ജീവിപ്പാനും ക്രിസ്തുവോടു കുഴിച്ചിട്ടു! കൂടെ ഉയിര്‍ത്തിടാനും! - (താ..) 4 ക്രിസ്തുവിന്‍ സ്നേഹത്തെ ഓര്‍ത്തു! ക്രിസ്തുവിനെ സ്നേഹിപ്പാന്‍! ക്രിസ്തുവിന്‍ വാക്കുകള്‍ കേട്ടു! ക്രിസ്തുവിന്‍ പിന്‍നടപ്പാന്‍ - (താ..) |
Malayalam Christian Songs > ദ >