Malayalam Christian Songs‎ > ‎‎ > ‎

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            1
കാല്‍വരി മലയില്‍ ക്രൂശില്‍ മരിച്ചൊരു
രക്ഷകന് സ്തോത്രം ഇന്നും എന്നേക്കും
                            2
പാപ ഭാരത്തില്‍ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            3
ആത്മ ശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            4
രോഗശയ്യയില്‍ എന്‍ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            5
ക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            6
ദൃഷ്ടി എന്‍റെമേല്‍ വച്ചിഷ്ടമായ്‌ നോക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            7
ഓരോനാളും എന്‍റെ ഭാരം ചുമക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            8
ശത്രുക്കള്‍ മുമ്പാകെ മേശയൊരുക്കുന്ന 
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            9
വന്‍ കൃപയിലെന്നെ ഇന്നയോളം കാത്ത
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            10
കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                            11
പെറ്റതള്ളയെക്കാള്‍ ഉറ്റു സ്നേഹിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
Comments