Malayalam Christian Songs‎ > ‎‎ > ‎

ദൈവമേ നിനക്കു സ്തോത്രം പാടിടും

ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികള്‍ ഞാന്‍ കരേറ്റിടും
സന്താപ കാലത്തും സന്തോഷ കാലത്തും
എപ്പോഴുമെന്‍റെ  നാവു നിന്നെ വാഴ്ത്തുമേ
                                    1
നിന്നെയറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെ തേടി വന്ന സ്നേഹമോര്‍ക്കുമ്പോള്‍
എന്‍ നാവതെങ്ങനെ - മിണ്ടാതിരുന്നിടും (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)
                                    2
പാപച്ചെളിയില്‍ നിന്നും വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തുവില്‍ സ്ഥിരപ്പെടുത്തി നീ
എന്‍ നാവില്‍ തന്നു നീ നവ്യ സങ്കീര്‍ത്തനം (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)
                                    3
എന്നെയനുദിനം വഴി നടത്തണം
വീഴാതെയന്നു നിന്നടുക്കലെത്തിടാന്‍
ആലംബമായിടും ആത്മാവെത്തന്നതാല്‍ (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)
                                    4
എന്‍ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കണ്മണിപോലെ നിത്യം കാത്തിടുന്നെന്നെ
വന്‍ കൃപയോര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നു (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)

Comments