ദൈവമേ നിന്‍ തിരുമുമ്പില്‍ നന്ദി ചൊല്ലുന്നു സ്നേഹമോടീ ബലിവേദി വിട്ടു പോകുന്നു എന്‍ ഭവനം തന്നിലായ് ഞാനണഞ്ഞിന്ന് എന്‍ കടമകള്‍ നിറവേറ്റാന്‍ തുണയേകിടു 1 ഇനിയുമീ ദേവാലയമതിനുള്ളില്‍ ബലിയര്‍പ്പകനായ് അണയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നീ ബലിയില്‍ നീ നല്‍കിയൊരനുഗ്രഹങ്ങള്‍ ഓര്‍ത്തു ഞാന്‍ നന്ദിയോടെ യാത്രയാകുന്നു 2 അനുദിനം ബലികളില്‍ നിന്‍ മഹാ യാഗം ഓര്‍ക്കുവാന്‍ എന്നെ നീ യോഗ്യനാക്കണേ നിന്‍ മാംസ രക്തങ്ങള്‍ എന്‍ അന്തരാത്മാവില്‍ ജ്വാലയായ് വിളങ്ങുവാന്‍ ഇടയാക്കണേ |
Malayalam Christian Songs > ദ >