Malayalam Christian Songs‎ > ‎‎ > ‎

ദൈവമേ നിന്‍ സ്നേഹത്തോടു


                  1
ദൈവമേ നിന്‍ സ്നേഹത്തോടു
ഞങ്ങളെ വിട്ടയയ്ക്ക
നിന്‍റെ സമാധാനത്തോടു -
കൂടെ അനുഗ്രഹിക്ക;
യാത്രക്കാരാം (2)
ഞങ്ങളെ തണുപ്പിക്ക
                  2
സുവിശേഷ സ്വരത്തിനാല്‍
നീ മഹത്വപ്പെടട്ടെ;
നിന്‍റെ രക്ഷയുടെ ഫലം
ഞങ്ങളില്‍ വര്‍ദ്ധിക്കട്ടെ;
എന്നെന്നേക്കും (2)
ഞങ്ങളില്‍ വസിക്കുകേ
                  3
ഭൂവില്‍ നിന്നു പോവതിന്നു
നേരമാകുമ്പോള്‍ തന്നെ
ദൂതരോടു ഗീതം പാടി
മേല്‍ലോകേ ചേര്‍ന്നീടട്ടെ;
എന്നെന്നേക്കും (2)
ക്രിസ്തുവോടെ വാഴട്ടെ

Comments