ദൈവമേ നിന് പാദം താണു വണങ്ങുന്നു പൈതങ്ങള് ഞങ്ങളെ കാക്കേണമേ താവക മാറിലണച്ചു ശിശുക്കളെ ഭാവുകം നേര്ന്നോനേ കുമ്പിടുന്നു ഇന്നു പകലില്‍ സുഖം ബലം തന്നോനേ വന്നു വസിക്കുകേ മാനസത്തില്‍ അന്നവസ്ത്രാദികളേകിയും സന്തതം ഉന്നത നന്മകളാലേ കാത്തും യാതൊരാപത്തും വരാതെ സംരക്ഷിച്ച നാഥനേ നിന് നാമം വാഴട്ടെന്നും പാഠം പഠിക്കുവാന്‍ പാപ ഹരാ തവ പാഠം മനസ്സില്‍ പതിയേണമേ രക്ഷകനേ ഞങ്ങള്‍ രക്ഷിതാക്കള്‍ തന് പക്ഷത്തില്‍ നില്ക്കാന് തുണയ്ക്കേണമേ ഇന്നു നിശയില്‍ ശയിക്കുവാന്‍ പോകുമ്പോള്‍ വന്നു വസിക്കുകേ അന്തികത്തില് നിന് നാമം വാഴട്ടെ നിന് കൃപയേറട്ടെ നിന് പരിശുദ്ധി ലസിച്ചിടട്ടെ - (ദൈവമേ..) Lyrics: റ്റി. സെല്‍വാനോസ്, മൂലക്കോണം |
Malayalam Christian Songs > ദ >