ദൈവമേ നിന് ഗേഹമെത്ര മോഹനം നിന് ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര് (2) ദൈവമേ നിന് ഗേഹമെത്ര മോഹനം 1 കണ്ണുകള്‍ നിന് ദിവ്യശോഭ തഴുകി നില്പ്പൂ കാതുകള്‍ നിന് വാണിയില്‍ മുഴുകി നില്പ്പൂ അന്യഭൂവിലായിരം ദിനങ്ങളെക്കാള്‍ നിന് ഗൃഹത്തിലേക ദിവസം കാമ്യമല്ലോ (ദൈവമേ..) 2 അഖിലലോക നായകന്റെ പാദപീഠം തിരുവരങ്ങളൂറി നില്ക്കും ദിവ്യഗേഹം നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം വാനദൂതര്‍ പാടിടും മനോജ്ഞഗേഹം (ദൈവമേ..) 3 ആരുമാരും കേള്‍ക്കാത്ത നവ്യഗാനം ആരുമാരും കാണാത്ത ദിവ്യസ്വപ്നം മാരിവില്ലിന് നിറം ചേര്‍ന്ന ചക്രവാളം താരമാല ചാര്‍ത്തിടുന്ന വാനമേഘം (ദൈവമേ..) Lyrics: ആബേലച്ചൻ Music: കെ.കെ. ആന്റണി Album: ശോശന്നപ്പൂക്കള്‍ , ഈശ്വരനെത്തേടി |
Malayalam Christian Songs > ദ >