ദൈവമേ ഞാനൊരു പാപിയാണ് മാരക രോഗത്തിന്‍ പിടിയിലാണ് മരണഭയത്തിന്‍ നടുവിലായ് ഞാന്‍ കര്‍ത്താവേ കരുണയ്ക്കായ് കേണിടുന്നു (ദൈവമേ..) 1 കാല്‍വരി മലയുടെ കീഴിലായി തിരുച്ചോര നോക്കി ഞാന്‍ നിന്നിടുന്നു (2) ആ തിരു രക്തത്താല്‍ കഴുകണേ നീ പാപിക്കു മോചനം നല്‍കീടണേ (2) (ദൈവമേ..) 2 കണ്ണുനീര്‍ തോരാത്ത രാത്രികളില്‍ ക്രൂശിതാ നിന്നെ ഞാന്‍ തേടിടുന്നു (2) പൂര്‍വ്വപാപത്തിന്‍റെ ഓര്‍മ്മകളും തീവ്രമാം വേദന എകിടുന്നു (2) (ദൈവമേ..) |
Malayalam Christian Songs > ദ >