Malayalam Christian Songs‎ > ‎‎ > ‎

ദൈവമേ നന്ദിയാല്‍ നിറയും മനസ്സില്‍


ദൈവമേ നന്ദിയാല്‍ നിറയും മനസ്സില്‍
ഉയരും സ്തുതികള്‍ സവിധേ പകരാന്‍
കരുണാമയനാം പരനേ
കനിവിന്‍ കരം തേടിയിതാ
വരുന്നു താഴ്മയായ്‌ (2)
                    1
തിരുമുറിവിന്‍ നിണം കാണാതെ
തിരികെ നടന്നൊരു പഥികന്‍ ഞാന്‍
തിമിരമടഞ്ഞൊരു മിഴികളുമായ്
വഴികാട്ടിയായ്‌ വന്നു എന്നില്‍ നീ
അറിവിന്‍ തിരിതെളിച്ചു (2)
                    2
ജീവിതമൊരു സുവിശേഷമതായ്
തീരണമെന്ന നിന്‍ നിനവതിനെ
നിന്ദിതമാക്കിയെന്‍ വാക്കുകളാല്‍
സ്വാര്‍ത്ഥമായ്‌ തീര്‍ന്നെന്‍ ജീവിതവും
കുരിശില്‍ തകര്‍ന്ന നിന്‍ കൈകളാല്‍
തഴുകി എന്നെ അണച്ചു (2)



Comments