ദൈവമേ, ഈയാണ്ടിനന്തം കാണുവോളം കാത്തു നീ; പാതയറ്റ കാനനത്തില്‍ മാര്‍ഗ്ഗമായിരുന്നു നീ സ്നേഹത്തോടെ യാത്ര എല്ലാം കൂടെവന്ന നാഥനേ, നിന്‍ കൃപാകടാക്ഷത്തിന്നു സ്തോത്രം എന്നെന്നേയ്ക്കുമേ 1 ആശീര്‍വാദങ്ങള്‍ ഈയാണ്ടില്‍ മാരിപോല്‍ പൊഴിഞ്ഞു നീ; ആദിയന്തം നിന്‍ സഹായം നല്‍കി കാത്തുകൊണ്ടു നീ സ്നേഹ കാരുണ്യങ്ങളാലെ രാവിലും പകലിലും ആപല്‍ക്കാലം നീക്കി ഭാഗ്യം നല്‍കി ഞങ്ങള്‍ക്കേവര്‍ക്കും 2 അന്ധകാര കാലത്തിങ്കല്‍ ഭീതി പൂണ്ടു ദാസരും; നിന്‍ സ്വരൂപത്തെ മറപ്പാന്‍ വന്നുകാര്‍മേഘങ്ങളും, എങ്കിലും നിന്‍ സ്നേഹം എന്നും കൈവിടാതിരുന്നിതേ ഖേദത്തില്‍ ആശ്വാസം തന്നും ക്ഷേമമായ് നടത്തിയേ. 3 ഏറെ സ്നേഹിതര്‍ ഈയാണ്ടില്‍ ദീര്‍ഘനിദ്ര പ്രാപിച്ചു സ്വര്‍ഗ്ഗനാട്ടില്‍ ഞങ്ങളേയും ഇന്നു കാത്തുനില്‍ക്കുന്നു മൃത്യു നാളില്‍ യാത്ര തീര്‍ന്നു ഭൂവില്‍ നിന്നു പോകയില്‍ ദൈവമേ ഈ ദാസരേയും ചേര്‍ക്കണം നിന്‍ തേജസ്സില്‍ |
Malayalam Christian Songs > ദ >