ദൈവമാം കര്ത്താവാണെന്നുടെ ഓഹരി അങ്ങയിലാണെന് ശരണം മുഴുവന്‍ നീ മാത്രം നന്മ തന് നേരായുറവിടം നീ മാത്രമെന്നുടെ പാനപാത്രം (ദൈവമാം..) 1 മണ്ണിന്റെ മോഹങ്ങള്‍ മിഥ്യയെന്നോര്ക്കാതെ അന്ധനായ് ആവോളം ആസ്വദിച്ചു (2) എന്നും നൂതന ദിവ്യസൌഭാഗ്യമേ നിന്നെ പിരിഞ്ഞു പോയ് നീചനാം ഞാന്‍ നീചനാം ഞാന്‍.. (ദൈവമാം..) 2 ജീവന്റെ നീര്‍ച്ചാലും സത്യത്തിന് പാതയും നീയല്ലാതൂഴിയില് വേറെയില്ല ഹൃദയമുരുക്കി ഞാന്‍ കാത്തിരിക്കുന്നിതാ എന്നാത്മനാഥാ നീ വന്നീടുക വന്നീടുക.. (ദൈവമാം..) |
Malayalam Christian Songs > ദ >