ഡാഡിയും മമ്മിയും സ്നേഹത്തില്‍ ജീവിക്കണം കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്കോ സ്നേഹം തന്നിടണം 1 പാപം ചെയ്യാതെ ജീവിക്കാന്‍ നിങ്ങള്‍ മാതൃക കാട്ടിടുമോ? പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുമോ, ദൈവ വചനം ചൊല്ലി തരുമോ? 2 തമ്മില്‍ മിണ്ടാതെ പോകല്ലേ, പിഞ്ചു ഹൃദയം നൊന്തിടുന്നേ എത്ര നാളീ നിരാശയും ഭീതിയും താങ്ങി ഞങ്ങള്‍ വളരും? 3 ഈ തിരക്കുള്ള യാത്രയില്‍ അല്പം നേരം തന്നിടുമോ? വാത്സല്യത്തോടെ ഒരുമ്മയും ഒരു വാക്കും ഡാഡീ (മമ്മീ) തരുമോ? |
Malayalam Christian Songs > ഡ >