പല്ലവി ചിന്ത ചെയ്തിടും തോറുമെന്നില്‍ ചന്തമായ് വളരുന്നു- തവഭക്തി- ചിന്ത അനുപല്ലവി മാനസവാസന്‍ മഹിമാസനാധിപന്‍-തന്നെ നിത്യം- ചിന്ത ചരണങ്ങള്‍ 1 മാനവര്‍ക്കായി ഒരു മാനവനായി ഹീനമാം പശുത്തൊഴുത്തില്‍ ജാതനായ സ്നേഹഭാവം- ഹാ അതിശയം- ചിന്ത 2 പാപം സമ്മതിച്ചു സ്നാനമേറ്റവരോട് പാപരഹിതന്‍ സ്നാനത്താ- ലേകീഭവിച്ച വിനീതഭാവം-ഹാ അതിശയം- ചിന്ത 3 കാനനം തന്നില്‍ കടും ശോധന തന്നില്‍ ഹീനനാം പേയെ ജയിപ്പതി- നായുധമാം വിശ്വാസം-ഹാ അതിശയം- ചിന്ത 4 രോഗശാന്തിയും ദുഃഖിതര്‍ക്കാശ്വാസവും ആഗമപ്പൊരുളാം സനാതന- ദൂതുമേകിയ ദിവ്യ പ്രഭാവം-ഹാ അതിശയം- ചിന്ത 5 പാപം പോക്കീടുവാന്‍ ക്രൂശിലര്‍പ്പിച്ചു ജീവന്‍ ശാപത്തിന്നിരയായ മര്‍ത്യരെ നേടിയതിലടങ്ങും ത്യാഗം-ഹാ അതിശയം- ചിന്ത |
Malayalam Christian Songs > ച >