Malayalam Christian Songs‎ > ‎‎ > ‎

ചാവതാമെന്നിൽ ജീവൻ നൽകുകേ


1. ചാവതാമെന്നിൽ ജീവൻ നൽകുകേ
   ദൈവാത്മാവേ ഇപ്പോൾ
   ചേരുക എന്നിൽ ഞാൻ ചാരീടുവാൻ (ദൈവാ..)

2. പാപത്തെപ്പറ്റി ദു:ഖിപ്പാനെന്നെ
   ദൈവാത്മാവേ ഇപ്പോൾ
   പാപത്തിൻ ദോഷം നന്നായ്‌ കാണിക്ക (ദൈവാ..)

3. യേശുവിലെനിക്കാശ നൽകുക
   ദൈവാത്മാവേ ഇപ്പോൾ
   യേശുവിൻ ഭംഗി എന്നെ കാട്ടുക (ദൈവാ..)

4. പ്രാർത്ഥനയതിൽ ശക്തനാക്കെന്നെ
   ദൈവാത്മാവേ ഇപ്പോൾ
   തീർത്തരുളീടുകെന്‍റെ കേടുകൾ (ദൈവാ..)

5. ചിത്തമായതിൽ ശുദ്ധി നൽകുക
   ദൈവാത്മാവേ ഇപ്പോൾ
   ശക്തിയിൽ എന്നെ നീ വളർത്തുക (ദൈവാ..)

6. യേശുവിനു നൽ ദാസനാക്കെന്നെ
   ദൈവാത്മാവേ ഇപ്പോൾ
   നീ നിറയ്ക്കെന്നെ നിൻ വചനത്താൽ (ദൈവാ..) 

Comments