Malayalam Christian Songs‎ > ‎‎ > ‎

ഭൂവാസികളേ യഹോവയ്ക്കാര്‍പ്പിടുവിന്‍

ഭൂവാസികളേ യഹോവയ്ക്കാര്‍പ്പിടുവിന്‍ (2)
സന്തോഷത്തോടെ സ്തുതി പാടുവിന്‍
സംഗീതത്തോടെ വന്നു കൂടുവിന്‍ (2)

അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത് (2)
                            1
യഹോവ തന്നെ വിശ്വസ്തനെന്നറിവിന്‍
അവന്‍ നമ്മെ വിടുവിച്ചല്ലോ (2)
അവന്‍ നല്ല ഇടയന്‍ തന്‍റെ ആടുകള്‍ നാം
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍..)
                            2
യഹോവ തന്നെ ദൈവമെന്നറിവിന്‍
അവന്‍ നമ്മെ മെനഞ്ഞുവല്ലോ (2)
അവന്‍ നമുക്കുള്ളവന്‍ നാം അവനുള്ളവര്‍
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍...)

Comments