ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട് എണ്ണമില്ലാതുള്ള നന്മകള് ഓര്‍ത്താല്‍ വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ.. (2) (ഭയപ്പെടേണ്ട..) 1 സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും ഭയപ്പെടേണ്ടിനിയും തീച്ചൂള നിന്നെ മൂടിയെന്നാലും ഭയപ്പെടേണ്ടിനിയും (2) കന്മണിപോല് നിന്നെ കാക്കുന്ന ദൈവം തന്നുള്ളം കൈയ്യില്‍ വഹിച്ചീടുമെന്നും (2) (ഭയപ്പെടേണ്ട..) 2 കൂട്ടിനായ് ആരും കൂടില്ലെന്നാലും ഭയപ്പെടേണ്ടിനിയും കൂടെ വസിപ്പാന്‍ ആരുമില്ലെന്നാലും ഭയപ്പെടേണ്ടിനിയും (2) തന്നുള്ളം കൈയ്യില്‍ വരച്ചവന് നിന്റെ കൂടെ നടക്കും കൂടെ വസിക്കും (2) (ഭയപ്പെടേണ്ട..) |
Malayalam Christian Songs > ഭ >