1 ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര - ഭദ്രമാം ജീവിതം വേറെയുണ്ടോ? (2) സ്വര്‍ഗ്ഗ പിതാവിന്‍റെ ദിവ്യ ഭണ്ഡാരത്തെ (2) സ്വന്തമായ് കണ്ടു തന്‍ ജീവിതം ചെയ്യുന്ന (2) (ഭക്തരിന്‍..) 2 കഷ്ടതയാകും കടും തടവില്‍ ദുഷ്ടലോകം ബന്ധനം ചെയ്യുകില്‍ (2) ഒട്ടും ഭയമെന്യേ അര്‍ദ്ധരാത്രിയില്‍ സന്തുഷ്ടരായ് ദൈവത്തെ പാടിസ്തുതിക്കുന്ന (2) (ഭക്തരിന്‍..) 3 അഗ്നിമേഘസ്തംഭം തന്നില്‍ ദൈവം മാറാതെ കാവല്‍ നില്‍ക്കും മരുവില്‍ (2) അന്നന്നവന്‍ നല്‍കും മന്നയില്‍ തൃപ്തരായ് (2) അക്കരെ വാഗ്ദാന നാട്ടിന്നു പോകുന്ന (2) (ഭക്തരിന്‍..) 4 അന്യദേശത്ത് പരദേശിയായ് മന്നിതില്‍ കൂടാര വാസികളായ് (2) ഉന്നതനാം ദൈവം ശില്പിയായ് നിര്‍മ്മിച്ച (2) വിണ്‍ നഗരത്തിനായ് കാത്തു വസിക്കുന്ന (2) (ഭക്തരിന്‍..) 5 പാപത്തിന്‍ തല്‍ക്കാല ഭോഗം വേണ്ട ദൈവ ജനത്തിന്‍റെ കഷ്ടം മതി (2) മിസ്രയീം നിക്ഷേപ വസ്തുക്കളെക്കാളും (2) ക്രിസ്തുവിന്‍ നിന്ദയെ സമ്പത്തെന്നെണ്ണുന്ന (2) (ഭക്തരിന്‍..) 6 ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായി ക്രിസ്തുവില്‍ തന്‍റെ ധനത്തിനൊത്ത് (2) തീര്‍ത്തു തരുന്നൊരു നമ്മുടെ താതന് (2) സ്തോത്രം പാടീടുവിന്‍ ഹല്ലേലൂയാ ആമേന്‍ (2) (ഭക്തരിന്‍..) |
Malayalam Christian Songs > ഭ >