Malayalam Christian Songs‎ > ‎‎ > ‎

ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍ രാജാധി രാജന്‍ പിറന്നു


ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
രാജാധി രാജന്‍ പിറന്നു
സര്‍വ്വലോക രക്ഷകനായ്‌
സര്‍വ്വോന്നതന്‍ പിറന്നു (ബേത്ലഹേമില്‍..)

ദാവീദിന്‍ പുത്രന് ഹോസാനാ
സ്വര്‍ഗ്ഗീയ രാജന് ഹോസാനാ
ദൈവത്തിന്‍ നാമത്തില്‍ വരുന്നവന്‍
ഹോസാനാ ഹോസാനാ

ലാ ലാ ലാ ലാ ലാ ലാ
                    1
താതനിഷ്ടം നിറവേറ്റാന്‍
സ്വര്‍ഗ്ഗീയ സൂനുവാം ക്രിസ്തു (2)
ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
സര്‍വ്വോന്നതനായ്‌ പിറന്നു (2) (ദാവീദിന്‍..)
                    2
സര്‍വ്വാംഗ സുന്ദരനായവന്‍
നീതിയിന്‍ സൂര്യനാം ക്രിസ്തു (2)
ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
സര്‍വ്വോന്നതനായ്‌ പിറന്നു (2) (ദാവീദിന്‍..)
                    3
പരിശുദ്ധന്‍ മഹോന്നതന്‍
കാരുണ്യരക്ഷയാം ക്രിസ്തു (2)
ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
സര്‍വ്വോന്നതനായ്‌ പിറന്നു (2) (ബേത്ലഹേമില്‍..)


Comments