Malayalam Christian Songs‎ > ‎‎ > ‎

ബെത്ലഹേം പുരിയിലായ് വന്നു പിറന്നു യേശു


ബെത്ലഹേം പുരിയിലായ് വന്നു പിറന്നു യേശു
ലോകപാപം നീക്കുവാനായ്‌ പാരിതില്‍ മനുജനായ്‌
വന്നല്ലോ ഈ രാവില്‍ നാഥന്‍
മറിയത്തിന്‍ മകനായി മണ്ണില്‍ (2)

പോയിടാം കൂട്ടരേ സ്വര്‍ലോകനാഥന്‍റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം (2)
തപ്പ് താള മേളമോടെ ഒത്തു ചേര്‍ന്നു പാടിടാം
സ്വര്‍ഗ്ഗനാഥന്‍ ഭൂവില്‍ വന്ന സുദിനം
ആര്‍ത്തു പാടി ഘോഷിച്ചിടാം - ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം (തപ്പ് താള..)
                        1
രാജാധിരാജാവാം ശ്രീയേശു നാഥന്‍റെ
തൃപ്പാദം കുമ്പിട്ടിടാം (2)
ആമോദരായിന്നു ആനന്ദഗീതികള്‍
സാമോദം വാഴ്ത്തിപ്പാടാം (2) (പോയിടാം..)
                        2
അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)
ശാസ്ത്രിമാര്‍ മൂവരിന്നു കാഴ്ചകള്‍ അര്‍പ്പിച്ചു
രാജനെ വന്ദിക്കുന്നു (2) (പോയിടാം..)

Comments