ബാല വത്സലാ അതി പ്രീതിയോടിന്നീ ബാലരെ (നെ,യെ) യേന്തി ആശീര്‍വദിക്ക യേശുവേ 1 ബാലരെ തടയരുതെന്നുരച്ചവാ തലമേല്‍ കൈവച്ചു വരമരുള്‍ക മോദമായ് 2 ദൈവത്തിന്‍ രാജ്യം ശിശു തുല്യര്‍ക്കാണെന്നു ദൈവനന്ദനന്‍ അന്നു ചൊന്നപോലിന്നു 3 പ്രായമേറുമ്പോള്‍ പാപമാര്‍ഗ്ഗം ചേരാതെ പ്രാണനാഥനേ പരിശുദ്ധിയേകണേ 4 കുഞ്ഞുങ്ങള്‍ക്കായും തിരു ജീവന്‍വിട്ടോനേ നെഞ്ചകം വാണു ജീവിപ്പിക്കയെങ്ങളെ രാഗം-മോഹനം-ഏകതാളം "ബാലര്‍ നേസനേ" - എന്ന രീതി |
Malayalam Christian Songs > ബ >