അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു തുറന്ന കല്ലറ മൊഴിയുന്നു മരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ ഉയരത്തില്‍ മഹിമയില്‍ വാഴുന്നു ഹാലെലൂയ്യ കര്‍ത്താവു ജീവിക്കുന്നു എന്‍റെ യേശു കര്‍ത്താവു ജീവിക്കുന്നു അവനുന്നതനാം അതി വന്ദിതനാം അവനവനിയില്‍ വാഴും മഹേശ്വരന്‍ 1 മരണത്തിന്‍ വിഷമുള്ളടരുന്നു സാത്താന്‍റെ കോട്ടകള്‍ തകരുന്നു തന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍ വെന്നിക്കൊടികളിതാ ഉയരുന്നു (ഹാലെലൂയ്യ..) 2 ഒലിവെന്ന മലയില്‍ താന്‍ വരുവാറായ് ഉലകത്തെ വാഴുന്ന രാജാവായ് ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍ ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍ (ഹാലെലൂയ്യ..) |
Malayalam Christian Songs > അ >