അത്ഭുതം യേശുവിന് നാമം ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം 1 എല്ലാരും ഏകമായ് കൂടി സന്തോഷമായ് ആരാധിക്കാം നല്ലവനാം കര്‍ത്തനവന്‍ വല്ലഭനായ് വെളിപ്പെടുമേ (അത്ഭുതം..) 2 നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ (അത്ഭുതം..) 3 മിന്നല്പിണരുകള് വീശും പിന്മാരിയെ ഊറ്റുമവന്‍ ഉണരുകയായ് ജനകോടികള്‍ തകരുമപ്പോള്‍ ദുര്‍ശക്തികളും (അത്ഭുതം..) 4 വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിന്‍ നാമത്തിനാല്‍ അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടന്നീടുമേ തന് ഭുജബലത്താല്‍ (അത്ഭുതം..) 5 കുരുടരിന്‍ കണ്ണുകള്‍ തുറക്കും കാതു കേട്ടിടും ചെകിടര്‍ക്കുമെ മുടന്തുള്ളവര്‍ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും (അത്ഭുതം..) 6 ഭൂതങ്ങള്‍ വിട്ടുടന്‍ പോകും സര്‍വ്വ ബാധയും നീങ്ങിടുമേ രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ (അത്ഭുതം..) 7 നിന്ദിത പാത്രരായ് മേവാന്‍ നമ്മെ നായകന് കൈവിടുമോ എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങള്‍ നമ്മോടിരിക്കും (അത്ഭുതം..) |
Malayalam Christian Songs > അ >