അത്ഭുതം കേള് അത്ഭുതം കേള് - ദേശികരേ-ദേവന് ഇബ്ഭുവി പിറന്ന ചെയ്തി-ഹാലേലൂയ്യാ 1 ആട്ടിടയരാം ഞങ്ങള്‍ക്കു-ദേശികരേ-സ്വര്‍ഗ്ഗ കൂട്ടമെല്ലാം കാണപ്പെട്ടോര്-ഹാലേലൂയ്യാ 2 പാര്‍ത്തു ഞങ്ങള്‍ ആട്ടിന്‍ കൂട്ടം-ദേശികരേ-കാവല്‍ കാത്തുകൊണ്ടു നില്ക്കുന്നേരം-ഹാലേലൂയ്യാ 3 കര്ത്തൃതേജസ്സുജ്വലിച്ചു-ദേശികരേ-ഞങ്ങള്‍ എത്രയും പരിഭ്രമിച്ചു-ഹാലേലൂയ്യാ 4 ദൂതവാക്യമപ്പോഴുണ്ടായ്-ദേശികരേ-നിങ്ങള്‍ ഭീതി പോക്കിയാലുമെന്നു-ഹാലേലൂയ്യാ 5 നല്ല വാര്‍ത്ത കൊണ്ടുവന്നേന്-ദേശികരേ-എങ്ങും കല്യമോദമുത്ഭവിക്കും-ഹാലേലൂയ്യാ 6 രക്ഷകനേകന് നിങ്ങള്‍ക്കു-ദേശികരേ-ഇന്നു ഇക്ഷിതിയില്‍ ജാതനായി-ഹാലേലൂയ്യാ 7 ദാവിദിന്റെ പട്ടണത്തില്‍-ദേശികരേ-ക്രിസ്തു ദേവനവതാരനായി-ഹാലേലൂയ്യാ 8 ഉന്നതത്തില് ദൈവത്തിന്നു-ദേശികരേ-സ്തുതി എന്നുമേ മഹത്വം കീര്‍ത്തി-ഹാലേലൂയ്യാ 9 മേദിനിയില്‍ സമാധാനം-ദേശികരേ-നര ജാതികള്‍ക്കൊക്കെ സംപ്രീതി-ഹാലേലൂയ്യാ |
Malayalam Christian Songs > അ >