അരികില്‍ വരിക അനുഗ്രഹം ചൊരിക അനവധി നന്മകള് അനുദിനവും ആദി മുതല്ക്കേ അറിഞ്ഞവന് നീയേ അന്ത്യം വരെയും അനുഗ്രഹിക്ക 1 വചനപ്പൊരുളിന് തെളിനീരുറവ ഹൃദയനിലങ്ങളില്‍ ഒഴുക്കണമേ ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ ഫലമേകും നല് നിലമായി (അരികില്‍ ..) 2 പടകില്‍ വരിക പ്രബോധനമേകി അനുഗ്രഹനിറവിലെന് കുറവറിയാന് അന്ത്യത്തോളം അനുഗമിച്ചിടുവാന് പകരുക ശക്തി അടിയാരില്‍ (അരികില്‍ ..) 3 സൌഖ്യം തരിക അടിപ്പിണരുകളാല്‍ വിശ്വാസത്താല്‍ അറിഞ്ഞിടുവാന്‍ അര്‍പ്പിത വഴിയില്‍ സാക്ഷികളായി തിരുഹിതമെന്നും നിറവേറ്റാന്‍ (അരികില്‍ ..) Song lyrics & video of 'arikil varika anugraham chorika anavadhi nanmakal anudinavum' |
Malayalam Christian Songs > അ >