അര്‍ഹിക്കാത്തത് നല്കി നീയെന്നെ അന്ധനാക്കരുതേശുവേ അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ ആര്ത്തനാക്കരുതെന്നെ നീ ആശ്രയം നിന്റെ വന്‍ കൃപ ആലംബം എന്നും നിന് വരം (2) കൈവല്യം നല്‍കും സാന്ത്വനം (അര്‍ഹിക്കാത്തത്..) 1 സ്നേഹം മാത്രമെന്‍ മനസ്സില്‍ സത്യം മാത്രമെന്‍ വചസ്സില് (2) നന്മകള് മാത്രം നിനവില്‍ ആത്മചൈതന്യം വാഴ്വില് നീയെനിക്കെന്നും നല്‍കണേ എന്റെ നീതിമാനാകും ദൈവമേ (അര്‍ഹിക്കാത്തത്..) 2 പാപത്തിന് ഇരുള് വനത്തില്‍ പാത കാട്ടി നീ നയിക്കൂ (2) ജീവിതത്തിന്റെ നിഴലില്‍ നിത്യശോഭയായ് നിറയൂ പാറമേല്‍ തീര്‍ത്ത കോട്ടയില്‍ എന്റെ മാനസത്തില്‍ നീ വാഴണേ (അര്‍ഹിക്കാത്തത്..) |
Malayalam Christian Songs > അ >