പല്ലവി അപ്പനേ കരുണാകരാ മമ സ്വര്‍പിതാ പരമോന്നതാ അനുപല്ലവി പാര്പ്പിടമടിയാര്ക്കരുളുക പാലകാ സര്‍വ പൂജിതാ ചരണങ്ങള്‍ 1 പരത്തിലെത്തിടും വരെയും തങ്ങുവാന്‍ ചെറുകുടിലുകളൊന്നൊന്നായ് ധരയില്‍ നിന് മക്കള്‍ ചമയ്ക്കുവാന്‍ തിരു- കരത്തിന് താങ്ങലേകീടുക- (അപ്പ..) 2 കുടുംബം കുടുംബമായി മാനവ- കുലം ജഗത്തില്‍ വാണീടുവാന്‍ പടുത്വമോടെയാ വ്യവസ്ഥ നീ പുരാ ക്രമപ്പെടുത്തിയങ്ങേദനില് (അപ്പ..) 3 വീടു നാഥന് പണിഞ്ഞിടായ്കില് വൃ- ഥാ ഞങ്ങള്‍ പെടും പാടുകള്‍ നേടുകില്ലൊരു മീനും വല നി- ന്നാജ്ഞ കൂടാതിറക്കുകില്- (അപ്പ..) 4 ഭാഷ പിണങ്ങി ബാബേല്‍ പണി മു- ടങ്ങിയതു പോലായിടാ- തീഷല് ഭേദമെന്യേ തിരു ഹിത- മാദ്യം തന്നെയറിഞ്ഞീടാന്- (അപ്പ..) 5 പാറമേലൊരു വീടു പണിത ബുദ്ധിമാനു സമാനമായ് മാറിടാത്ത നിന് ദൂതു ജീവിത മായതിന്നടിസ്ഥാനമായ്- (അപ്പ..) |
Malayalam Christian Songs > അ >