അനുതാപമുതിരും മിഴിനീരോടെ നിന് തിരു സവിധേ ഞാന്‍ വരുന്നു (2) കരുണാമയനേ കനിവേകണമേ കാല്‍വരി ദര്‍ശനം എകീടണേ (2) (അനുതാപ..) 1 ഇരുളേറുമീ വഴിയാത്രയതില് തെളിദീപമായ് മുന്നില്‍ നീ വരണേ (2) പഥികന് പാഥേയമായി നീ മാറുമ്പോള്‍ പാദാന്തികം മാത്രം എന്‍ ശരണം (2) (അനുതാപ..) 2 ഹൃദയം നുറുങ്ങുവോര്ക്കരികിലെത്തും മനം തകര്ന്നോര്ക്കെന്നും ജീവനും നീ (2) കരുതലിന് ചിറകുമായ് കാവലിന് കരവുമായ് പരിപാവനാത്മാവേ നിറയണമേ (2) (അനുതാപ..) 3 അഴലേറുമീ മരുയാത്രയതില്‍ നിഴലായ് നീയെന്നെ ചേര്‍ത്തിടണേ (2) തെളിനീരുറവയായ് ഒഴുകി നീ എന്നില്‍ തരളിതമായെന്നെ നടത്തീടണേ (2) (അനുതാപ..) Song Lyrics & video of 'anuthapamuthirum mizhi neerode nin thiru savidhe njan varunnu' |
Malayalam Christian Songs > അ >