Malayalam Christian Songs‎ > ‎‎ > ‎

അനുതാപമുതിരും ഹൃദയമതിന്‍


അനുതാപമുതിരും ഹൃദയമതിന്‍
യാചനകേട്ടിടും സ്വർഗ്ഗതാതാ (2)
കണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥന
കേൾക്കാതെ പോകരുതേ
നാഥാ - കേൾക്കാതെ പോകരുതേ (2)

1. തളരുന്ന നേരം നിൻ പാദാന്തികെ
  ആശ്രയം തേടുവാൻ അണഞ്ഞിടുന്നു (2)
  കാൽവറിനാഥാ നീ ചിന്തിയ രക്തമെൻ
  പാപക്കറകളെ തുടച്ചുവല്ലോ (2) (അനുതാപ..)

2. വഴിയേതെന്നറിയാതെ ഉഴറിയപ്പോൾ
  വഴികാട്ടിയായി നീ വന്നുവല്ലോ (2)
  ഇടയനായ് നടന്നു നീ എൻ വഴിത്താരയിൽ
  കാലിനു ദീപമാം വചനമതായ് (2) (അനുതാപ..)

3. നിരാശയെൻ ജീവിത നിനവുകളിൽ
  കണ്ണീരിൻ ചാലുകൾ തീർത്ത നേരം (2)
  മരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻ
  വരവിനായ് ഭൂവിതിൽ മരുവിടുന്നു (2) (അനുതാപ..)

Album:119th Maramon Convention Songs 2014

Song Lyrics & video of 'anuthaapamuthirum hrudayamathin yachana kettidum svargga thatha'

Comments