അനുനിമിഷം കരുതിടുന്നു കര്‍ത്താവു കരുതിടുന്നു കരതലത്തില്‍ കരുണയോടെ കണ്മണിപോലെന്നെ കരുതിടുന്നു 1 ഉള്ളം നുറുങ്ങി തകര്‍ന്നീടിലും ഉള്ളം കരത്തില്‍ വഹിച്ചിടുന്നു ഉള്ളതുപോലെന്നെ അറിയുന്നവന്‍ ഉണ്മയായ് ദിനവും സ്നേഹിക്കുന്നു (അനുനിമിഷം..) 2 മൃത്യുവിന്നിരുള്‍ താഴ്വരയില്‍ മൃത്യുവെ വെന്നോന്‍ അരികിലുണ്ട് കാല്‍വരിയില്‍ എന്നെ വീണ്ട നാഥന്‍ കാവലിനായെന്നും കൂടെയുണ്ട് (അനുനിമിഷം..) 3 വിശ്വസിച്ചാല്‍ നീ മഹത്വം കാണും വിശ്വം ചമച്ചോന്‍ അരുളീടുന്നു അന്ത്യം വരെ നാഥന്‍ വഴിനടത്തും അന്‍പുടയോന്‍ തന്‍ മഹത്വത്തിനായ് (അനുനിമിഷം..) |
Malayalam Christian Songs > അ >