Malayalam Christian Songs‎ > ‎‎ > ‎

അനുഗ്രത്തിന്നധിപതിയേ

1. അനുഗ്രത്തിന്നധിപതിയേ
   അനന്ത കൃപാ പെരും നദിയേ
   അനുദിനം നിന്‍ പദം ഗതിയേ
   അടിയനു നിന്‍ കൃപ മതിയേ

2. വന്‍ വിനകള്‍ വന്നിടുകില്‍
   വലയുകയില്ലെന്‍ ഹൃദയം
   വല്ലഭന്‍ നീയെന്നഭയം
   വന്നിടുമോ പിന്നെ ഭയം -- അനു..

3. തന്നുയിരെ പാപികള്‍ക്കായ്
   തന്നവനാം നീയിനിയും
   തള്ളിടുമോയേഴയെന്നെ
   തീരുമോ നിന്‍ സ്നേഹമെന്നില്‍ -- അനു..

4. തിരുക്കരങ്ങള്‍ തരുന്ന നല്ല
   ശിക്ഷയില്‍ ഞാന്‍ പതറുകില്ല
   മക്കളെങ്കില്‍ ശാസനകള്‍
   സ്നേഹത്തിന്‍ പ്രകാശനങ്ങള്‍  -- അനു..

5. പാരിടമാം പാഴ്മണലില്‍
   പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
   മരണദിനം വരുമളവില്‍
   മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു..

Comments