Malayalam Christian Songs‎ > ‎‎ > ‎

അനുഗ്രഹക്കടലേ എഴുന്നള്ളി വരിക

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി -
ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍
പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ -
ക്കൊക്കെയുമനുഗ്രഹ ജീവന്‍ നീ നല്‍കിയേ
                            1
എന്നില്‍ നിന്നു കുടിച്ചിടുന്നോര്‍ വയറ്റില്‍ നി -
ന്നനുഗ്രഹ ജലനദി ഒഴുകുമെന്നരുളി നീ
പന്ത്രണ്ടപ്പോസ്തലന്‍മാരില്‍ക്കൂടാദ്യമായ്‌
പെന്തക്കോസ്തിന്‍ നാളില്‍ ഒഴുക്കിയ വന്‍ നദി
                            2
ആത്മമാരികൂടാതെങ്ങനെ ജീവിക്കും
ദേശങ്ങള്‍ വരണ്ടു പോയ് ദൈവമേ കാണണേ
യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം
ഞങ്ങളില്‍ ഇന്നു നീ നിവൃത്തിയാക്കിടെണം
                            3
മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി -
ച്ചേദനു തുല്യമായ് സുഗന്ധങ്ങള്‍ വീശണം
പീശോന്‍ ഗീചോന്‍ നദി ഹിദ്ദേക്കല്‍ ഫ്രാത്തതും
മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ
                            4
സിംഹങ്ങള്‍ കേറാത്ത വഴി ഞങ്ങള്‍ക്കേകണേ
ദുഷ്ട മൃഗങ്ങള്‍ക്ക് കാടുകളാകല്ലേ
രാജ മാര്‍ഗേ ഞങ്ങള്‍ പാട്ടോടും ആര്‍പ്പോടും
ക്രൂശിന്‍റെ കൊടിക്കീഴില്‍ ജയത്തോട് വാഴാന്‍
                            5
സീയോന്‍ യാത്രക്കാരെ ദൈവമേ ഓര്‍ക്കണേ
വഴിമദ്ധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ
വരുമെന്നരുളിയ പൊന്നു കാന്താ നിന്‍റെ
വരവിനു താമസം മേലിലുണ്ടാകല്ലേ


Comments