അനുദിനമെന്നെ പുലര്‍ത്തുന്ന ദൈവം അനവധി നന്മകള്‍ നല്‍കിടുന്നു അനന്തമാം തിരുകൃപ മതിയേ അനുഗ്രഹജീവിതം നയിച്ചീടുവാന്‍ (2) 1 അവനിയിലെ അനര്‍ത്ഥങ്ങളാല്‍ അലയുവാന്‍ അവനെന്നെ കൈവിടില്ല അകമേ താനരൂപിയായ് ഉള്ളതിനാല്‍ ആകുലമില്ലെനിക്കാധിയില്ല (2) (അനുദിനമെന്നെ..) 2 ജീവിതമാം എന്‍ പടകില്‍ വന്‍ തിരമാല വന്നാഞ്ഞടിച്ചാല്‍ അമരത്തെന്നഭയമായ് നാധനുണ്ടേ അമരും വന്‍ കാറ്റും തിരമാലയും (2) (അനുദിനമെന്നെ..) 3 ബലഹീനമാം എന്‍ ശരീരം ഈ മണ്ണില്‍ മണ്ണായ് തീരുമെന്നാല്‍ തരും പുതു ദേഹം തന്‍ ദേഹസമം തേജസ്സെഴുന്നൊരു വിണ്‍ ശരീരം (2) (അനുദിനമെന്നെ..) |
Malayalam Christian Songs > അ >