പല്ലവി അനുദിനം തിരുനാമം എന്‍ ധ്യാനമെ അതിശയങ്കരന്‍ ഈശോ! ചരണങ്ങള്‍ സമസ്തവല്ലഭ സത്യ-ജ്ഞാന കാരുണ്യനിത്യ സര്‍വ്വവ്യാപകവിശുദ്ധ-ദൈവകുമാരാ അതിശയങ്കരന്‍ ഈശോ!- (അനു...) 2 ആദിയന്തമില്ലാത്ത അത്ഭുത നിര്‍ല്ലയനെ! അഖില സൃഷ്ടകന്‍ നീയേ-ദൈവ വചസ്സാം അതിശയങ്കരന്‍ ഈശോ!- (അനു...) 3 മാനവ പാപ പരി-ഹാരമാം യാഗം നീയെ മഹത്വരക്ഷക ഗുരുവാം രാജേശനേ! അതിശയങ്കരന്‍ ഈശോ!- (അനു...) 4 ഭൂതപ്രേത പിശാച-വിഗ്രഹ സേവകര്‍ക്കു ബുദ്ധിയരുളും കാലം വരുത്തിയ നീ അതിശയങ്കരന്‍ ഈശോ!- (അനു...) 5 സര്‍വ്വരും തിരുനാമ-കീര്‍ത്തനം ചെയ്-വതിനു ശക്തി പ്രത്യക്ഷമാക്കും നസറയ്യനേ! അതിശയങ്കരന്‍ ഈശോ!- (അനു...) |
Malayalam Christian Songs > അ >