അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക (2) കുരിശിൽ തൂങ്ങി മരിച്ചവനേ (2) എന്നെ തേടി വന്നവനേ (അൻപിൻ ..) 1 മൃത്യുവിന്‍റെ താഴ്വരയിൽ ഞാന്‍ തെല്ലും ഭയപ്പെടില്ല (2) പാതാളത്തെ ജയിച്ചവനേ (2) നിന്നിൽ നിത്യം ആശ്രയിക്കും (അൻപിൻ ..) 2 എന്തു ഞാന്‍ നിനക്കു നല്‍കും എന്നെ വീണ്ടെടുത്ത ദൈവമേ (2) ഏഴയായി ഞാന്‍ കിടന്നു (2) എന്നെ തേടി വന്നവനേ (അൻപിൻ ..) 3 ജീവനോ മരണമതോ ഏതായാലും സമ്മതം താന്‍ (2) കുശവന്‍ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നല്‍കിടുന്നേ (2) (അൻപിൻ ..) 4 രോഗം നാശം നിന്ന ദുഷി വേറെ എന്തുവന്നാലും (2) വാഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്‍റെ പാദം (2) (അൻപിൻ ..) |
Malayalam Christian Songs > അ >