അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍ മങ്ങിടാത്ത കണ് എനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ 1 എന്‍ മൊഴി കേള്പ്പാന് ഭൂവില്‍ കാതില്ലെങ്കിലും ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ 2 മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍ ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ 3 ഭൂമയര്‍ക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോള്‍ ക്ഷാമമേശിടാത്ത സ്നേഹമുണ്ട് സ്വര്‍ഗ്ഗത്തില്‍ 4 ഉള്ളിലാകുല ചിന്തയുള്ള മര്‍ത്ത്യരെ വല്ലഭന്റെ കണ്‍കളുണ്ടീ കല്ലു പാതയില്‍ 5 തന് കരുണയോ പൂര്‍ണ്ണമാണ് സാന്ത്വനം ചെയ് വതിനു നാഥനടുത്തുണ്ട് നിര്‍ണ്ണയം 6 പ്രാര്‍ത്ഥനയ്ക്കവന്‍ മുന്പില് സ്തോത്രമോടു നാം എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിന്‍ 7 വിശ്വസിക്കുവാന്‍ യോഗ്യനായ നാഥനെ വിശ്വസിച്ചുമനുസരിച്ചും നാള് കഴിക്കുവിന്‍ |
Malayalam Christian Songs > അ >