അംബ യെരുശലേം അമ്പരിന് കാഴ്ചയില്‍ അംബരെ വരുന്ന നാളെന്തു മനോഹരം 1 തന്‍മണവാളനുവേണ്ടിയലങ്കരി- ച്ചുള്ളൊരു മണവാട്ടിട്ടി തന്നെയിക്കന്യകാ- 2 നല്ല പ്രവൃത്തികളായ സുചേലയെ മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ് 3 ബാബിലോണ്‍ വേശ്യയേപ്പോലിവളെ മരു- ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഢം 4 നീളവും വീതിയും ഉയരവും സാമ്യമായ് കാണുവതവളിലാണന്യയിലല്ലതു 5 ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം വിടുകയില്ലിവള്‍ ശോഭ അറുതിയില്ലാത്തതാം 6 രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍ സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും 7 കനകവും മുത്തു രത്നം ഇവളണികില്ലെങ്കിലും സുമുഖിയാമിവള്‍കണ്ഠം ബഹുരമണീയമാം |
Malayalam Christian Songs > അ >