Malayalam Christian Songs‎ > ‎‎ > ‎

അലിവിൻ നാഥൻ അറിവിൻ ദേവൻ


അലിവിൻ നാഥൻ അറിവിൻ ദേവൻ
തിരുഹിതമായ് തിരുവായ് മൊഴിയണം
തിരുവചനാമൃതം നുകർന്നീടുവാനായ്
പകരണം തിരുകൃപ അടിയങ്ങളിൽ

1. കൂരിരുൾ ഏറീടും ജീവിതപാതകൾ
  ദീപ്തമാക്കിടുമാ തിരുവചനം
  നിറയ്ക്കണേ നിയതേ നിരന്തരം നിത്യവും
  നിറപടിയായിഹെ അനുഗമിപ്പാൻ (അലിവിൻ..)

2. മനമുരുകീടുമാ മാനവമാനസ്സിൽ
  മാലൊഴിച്ചീടുമാ തിരുവചനം
  മധുരതരമായ് ദേവാ മനനം ചെയ്തീടാൻ
  മനുവേലാ തിരുമനം കനിയേണമേ (അലിവിൻ..)

3. അമേയമാം വാഗ്ദാനം കനിഞ്ഞരുളീടുന്ന
  അക്ഷയനിക്ഷേപം തിരുവചനം
  വരമരുളീടുക സ്വായത്തമാക്കി ഞാൻ
  പൂകണം തിരുരാജ്യം ഒടുവിലന്നാൾ (അലിവിൻ..)

Album:119th Maramon Convention Songs 2014

Song Lyrics & video of 'alivin nathan arivin devan'

Comments