Malayalam Christian Songs‎ > ‎‎ > ‎

അലയാഴിയതില്‍ തെളിയുന്നതു നിന്‍ കരവിരുതോ?

അലയാഴിയതില്‍ തെളിയുന്നതു നിന്‍
കരവിരുതോ? കരവിരുതോ?
ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവ
മഹിതമാം നാമം മനുസുതനെ
                    1
അതിരമണീയം കതിരവ കിരണം
നയന മനോജ്ഞം പനിമതിയും
മധുരോധാരം കാതില്‍ മൊഴിയും
മനുവേലാ നിന്‍ സ്തുതി ഗീതം
                    2
പുലരിയിന്‍ ഈണം കിളിമൊഴി രുചിരം
അരുവികള്‍ പാടും ഭൂപാളം
ഹിമകണമൂറും താരും തളിരും
പതിവായോതും സ്തുതി ഗീതം
Comments