അഖിലേശ നന്ദനനുമഖിലാണ്ട നായകനു- മഖിലഗുണമുടയൊരു പരമേശനു (2) ഇഹലോകമതില്‍ മനുജ മകനായി വന്നവനു സകലാധികാരമുള്ള മനുവേലനു ജയ മംഗളം നിത്യ ശുഭ മംഗളം ജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..) 1 കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (2) ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി - സൂര്യനെപ്പോലെ വരും മനുവേലനു സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..) 2 പരമ സുതരായോര്‍ക്ക് പാരിടമടക്കിയും പരമ ശാലേം പുരി പാരിതിലിറക്കിയും (2) പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും പരിചോടു വാഴുന്ന മനുവേലനു പരിചോടു വാഴുന്ന മനുവേലനു (അഖിലേശ..) Album: ദിവ്യ ഹൃദയം |
Malayalam Christian Songs > അ >