Malayalam Christian Songs‎ > ‎‎ > ‎

അകലാത്ത സ്നേഹിതന്‍


അകലാത്ത സ്നേഹിതന്‍
ഉത്തമ കൂട്ടാളിയായ്
ആശ്രയിപ്പാനും പങ്കിടുവാനും
നല്ലൊരു സഖിയാണവന്‍ (2) (അകലാത്ത..)
                1
ഇനിമേല്‍ ദാസന്മാരല്ല
ദൈവത്തിന്‍ സ്നേഹിതര്‍ നാം (2)
എന്നുര ചെയ്തവന്‍, നമ്മുടെ മിത്രമായ്‌
നമുക്കായ് ജീവനെ തന്നവന്‍ (2) (അകലാത്ത..)
                2
ലോകത്തിന്‍ സ്നേഹിതരെല്ലാം
മരണത്താല്‍ മറഞ്ഞിടുമ്പോള്‍ (2)
നിത്യതയോളം നിത്യമായ് സ്നേഹിച്ച
നിത്യനാം യേശുവിന്‍ സ്നേഹമിത് (2) (അകലാത്ത..)
                3
രോഗത്താല്‍ വലഞ്ഞിടുമ്പോള്‍
ക്ഷീണിതനായിടുമ്പോള്‍ (2)
ആണികളേറ്റ പാണികളാലെന്നെ
തഴുകിത്തലോടുന്ന കര്‍ത്തനവന്‍ (2) (അകലാത്ത..)

Lyrics : Evg. K V Joy Peechi

Comments