അഗതിയാമടിയന്‍റെ യാചനയെല്ലാം അലിവിന്നുടയോനേ കൈക്കൊള്ളേണമേ (2) മനസ്സില്‍ നിറയുന്ന ആത്മരോദനങ്ങള്‍ സ്തുതികളായ് തീരണേ ദൈവമേ (അഗതി..) 1 അജഗണങ്ങളെ തേടി വന്ന അരുമപാലകനേ മരക്കുരിശുമായ് കാല്‍വരിയില്‍ ഇടറി വീണോനേ (2) സഹനവേദനയോടെ ഞാന്‍ നിന്‍ പാത തേടുന്നു പാപബോധമെന്‍ മനസ്സിനുള്ളില്‍ കരുണ കേഴുന്നു (അഗതി..) 2 സ്നേഹമുന്തിരിപാനപാത്രമെന്‍ മനസ്സിലുയരുമ്പോള്‍ അമൃതമാരിയായ് എന്‍റെയുള്ളില്‍ നീ വരില്ലേ (2) കരുണതോന്നണമേ നാഥാ തള്ളിക്കളയല്ലേ ആര്‍ത്തനായ് ഞാന്‍ കുമ്പിടുന്നു ജീവദായകനേ (അഗതി..) Album: പുറപ്പാട് Lyrics & Music: സജി ലൂക്കോസ് |
Malayalam Christian Songs > അ >