Malayalam Christian Songs‎ > ‎‎ > ‎

അബ്രഹാമിന്‍ ദൈവം യിസ്സഹാക്കിന്‍ ദൈവം


അബ്രഹാമിന്‍ ദൈവം യിസ്സഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം എന്‍റെയും ദൈവം
                    1
തലമുറ തലമുറ വഴിനടത്തി
പലമുറ തിരുകൃപ തിരിച്ചറിഞ്ഞു
ഇതുവരെ അതിശയമായ് പുലര്‍ത്തി
ഇനിയും അവനെന്നും മതിയായവന്‍ (അബ്രഹാമിന്‍ ..)
                    2
വിശ്വാസത്തിന്‍ ശോധനയേറിടുമ്പോള്‍
വാഗ്ദത്ത വചനത്താല്‍ വഴിനടത്തി
മോറിയ മലയിലെ അത്ഭുതം പോല്‍
ഇന്നും കരുതുന്നോന്‍ എന്‍റെ ദൈവം (അബ്രഹാമിന്‍ ..)
                    3
യാക്കോബിന്‍ പ്രാര്‍ത്ഥന കേട്ടവന്‍ താന്‍
യാബോക്കില്‍ അനുഗ്രഹം അരുളിയവന്‍
തിരുമുഖം നോക്കിയോര്‍ ശോഭിക്കുവാന്‍
അനുഗ്രഹ ഭണ്ഡാരം തുറക്കുന്നവന്‍ (അബ്രഹാമിന്‍ ..)
                    4
കുഴഞ്ഞതാം മുഴങ്കാല്‍ നിവര്‍ത്തുന്നവന്‍
കുനിഞ്ഞതാം ശിരസ്സിനെ ഉയര്‍ത്തുന്നവന്‍
ചതഞ്ഞതാം ഓടയെ ഒടിക്കാത്തവന്‍
പുകയുന്ന തിരിയെ കെടുത്താത്തവന്‍ (അബ്രഹാമിന്‍ ..)


Song Lyrics & video of 'abrahamin daivam issahakkin daivam yakkobin daivam enteyum daivam'
Comments