ആയിരങ്ങള്‍ വീണാലും പതിനായിരങ്ങള്‍ വീണാലും വലയമായ് നിന്നെന്നെ കാത്തിടുവാന്‍ ദൈവദൂതന്മാരുണ്ടരികില്‍ (2) അസാധ്യമായ് എനിക്കൊന്നുമില്ലല്ലോ സര്‍വ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ (2) സകലവുമിന്നെനിക്ക് സാധ്യമാകുവാന്‍ എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ (2) 1 ആയുധങ്ങള്‍ ഫലിക്കയില്ല ഒരു തോല്‍വിയും ഇനി വരികയില്ല (2) എന്നെ ശക്തനായ് മാറ്റിടുവാന്‍ ആത്മബലമെന്‍റെ ഉള്ളിലുള്ളതാല്‍ (2) (അസാധ്യമായ്..) 2 തിന്മയതൊന്നും വരികയില്ല എല്ലാം നന്മയായി തീര്‍ന്നിടുമേ (2) ബാധയതൊന്നും അടുക്കയില്ല എന്‍റെ ഭവനത്തില്‍ ദൈവമുണ്ടെന്നും (2) (അസാധ്യമായ്..) |
Malayalam Christian Songs > ആ >