ആയിരം സൂര്യനെ അണിയുന്ന തേജസ്സില്‍ മരണത്തെ വെന്നവന്‍ ഉയരുന്നു സൌമ്യനായ് ഇതു പോലെ ഇല്ല വേറെ പ്രിയതരമൊരാത്മരൂപം എന്നെന്നും പാടാം ഹോസാനാ (ആയിരം സൂര്യനെ..) 1 അഴിയുന്ന കനിയേറെ ഫലമുള്ള ചെടിയാകും അതു നീളെ വാഴുന്നു പുതുജീവനരുളുന്നു (2) സഹനമാനന്ദഭരിതമായുള്ള വിജയമാക്കുന്നു നീ (2) പ്രിയനായകാ അഭിമാനമായ് പുല്‍കുന്നു ക്രൂശിനെ ഞാന്‍ (ആയിരം സൂര്യനെ..) 2 പരലോകനിരയാകെ അണിചേര്‍ന്നു നിറയുന്നു മണിവീണ മീട്ടുന്നു ഒരുപോലെ പാടുന്നു (2) നിറയുമാഹ്ലാദ സുരഭിയായുള്ള സദസ്സിലേക്കിന്നു ഞാന്‍ (2) പ്രിയനായകാ ഒരു സാധുവായ് അണയുന്നു ജീവനിലായ് (ആയിരം സൂര്യനെ..) |
Malayalam Christian Songs > ആ >