ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന് മുഖശോഭ പോലെ ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന് മുഖകാന്തി പോലെ ദിവ്യസമാഗമ കൂടാരത്തില്‍ ദിവ്യദര്ശനമേകിയപോല് ഉന്നതസ്നേഹാഗ്നിജ്വാലയായ് തെളിയൂ.. തെളിയൂ.. (ആയിരം..) 1 നീതിസൂര്യനായവനേ സ്നേഹമായുണര്ന്നവനേ ശാന്തിയായ് ജീവനായ് മഹിയില്‍ പാവനദീപമായ് (2) നീ തെളിഞ്ഞ വീഥിയില്‍ നീങ്ങിടുന്ന വേളയില്‍ നീ വരണേ താങ്ങേണമേ (ആയിരം..) 2 ലോകപാപങ്ങളേറ്റവനേ പാപവിമോചകനായവനേ ശാന്തനായ് ശൂന്യനായ് കുരിശില്‍ വേദനയേറ്റവനേ (2) നിന്റെ ഉദ്ധാന ശോഭയില്‍ നിര്‍മ്മല മാനസരായിടുവാന് കനിയണമേ കാരുണ്യമേ (ആയിരം..) |
Malayalam Christian Songs > ആ >