ആത്മാവിന്‍ ആഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം നിറഞ്ഞ തലോടലായി എന്നും യേശുവേ മനസിന്‍ ഭാരമെല്ലാം നിന്നോട് പങ്കു വച്ചു മാറോടെന്നെ ചേര്‍ത്തണച്ചു എന്തൊരാനന്ദം (ആത്മാവിന്‍..) 1 ഒരു നാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു തീരാത്ത സ്നേഹമായി അരികില്‍ വന്നു (2) ഉള്ളിന്‍റെ ഉള്ളില്‍ കൃപയായ് മഴയായ് നിറവാര്‍ന്നോരനുഭവമായീ എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍..) 2 അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍ സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു (2) എല്ലാം നന്മക്കായ് തീര്‍ക്കുന്ന നാഥനെ പിരിയാത്തോരാത്മീയ ബന്ധം എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍...) |
Malayalam Christian Songs > ആ >